മാലിന്യച്ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾക്ക് നടുക്കം

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ ആശങ്കയുണർത്തി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് കമ്പികൊണ്ട് കെട്ടിയ നിലയിലായിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

സംഭവത്തെക്കുറിച്ച് ഹരിത കർമസേനാംഗം പ്രതികരിച്ചത് ഇങ്ങനെ:

“ഇരുപതാം വാർഡിൽ ചാക്ക് കെട്ടി അട്ടിവെച്ചതിനിടയിൽ ഒരു ചാക്കിൽ പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി. അത് വീണ്ടും മറ്റൊരു ചാക്കിലാക്കി കവറുകളുടെ കൂടെ വെച്ചിരുന്നു. ഞങ്ങൾ അത് അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു. ഇന്ന് ചാക്ക് കാലിയാണെന്ന് കരുതി എടുത്തപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ കെട്ടഴിച്ചു. കമ്പി അഴിച്ചതും പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാർ ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് ഇത്. നല്ല കാര്യം ചെയ്യുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്.”

സംഭവത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലായിരുന്നു പെരുമ്പാമ്പിനെ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി നഗരസഭ അധികൃതർ അറിയിച്ചു.

spot_img

Related news

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...

പൊള്ളാച്ചിയിലെ ‘ആഡംബര ജീവിതത്തിന്’ റബ്ബർ കടയിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ‘കീരി രതീഷ്’ പിടിയിൽ!

പാലക്കാട്: വടക്കഞ്ചേരി റബര്‍ കടയില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നാൽപതോളം മോഷണ...