ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ കൂടുതൽ തുകയ്ക്ക് വീണ്ടും പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ ശാഖാ മാനേജർ അർജുനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കാത്തലിക് സിറിയൻ ബാങ്ക് താനൂർ ശാഖാ മാനേജരായിരുന്ന അർജുന്റെ ആസൂത്രണത്തിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് കേസ്. തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിർ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മാനേജർ അർജുനെയും താനൂർ സ്വദേശി ഷുഹൈബിനെയും പ്രതികളാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ അർജുനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ കൂടുതൽ ഉപഭോക്താക്കളുടെ സ്വർണം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട പരാതി നേരത്തെ ഉയർന്നതിനെ തുടർന്ന് അർജുനെ ശാഖാ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നതായും വിവരമുണ്ട്.

spot_img

Related news

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...

മാലിന്യച്ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾക്ക് നടുക്കം

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ...

പൊള്ളാച്ചിയിലെ ‘ആഡംബര ജീവിതത്തിന്’ റബ്ബർ കടയിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ‘കീരി രതീഷ്’ പിടിയിൽ!

പാലക്കാട്: വടക്കഞ്ചേരി റബര്‍ കടയില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നാൽപതോളം മോഷണ...