റീടാർ ചെയ്ത റോഡ് രാത്രിയിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചു; ബാലരാമപുരത്ത് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് റീടാർ ചെയ്ത റോഡ് അജ്ഞാതർ രാത്രിയിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചതായി പരാതി. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല–പുള്ളിയിൽ റോഡിലാണ് സംഭവം.

ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ റോഡിന്റെ 400 മീറ്ററോളം ഭാഗമാണ് ആദ്യ ദിവസം തന്നെ സാമൂഹ്യവിരുദ്ധർ മണ്ണെണ്ണയൊഴിച്ച് കേടുവരുത്തിയതെന്നാണ് പരാതി. തുടർന്ന് നാട്ടുകാർ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കരാറുകാരന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

എൻജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയിലാണ് റോഡ് മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചതാണെന്ന് കണ്ടെത്തിയതെന്നാണ് കരാറുകാരന്റെ വിശദീകരണം. ഇതിനെ തുടർന്ന് സ്വന്തം ചെലവിൽ വീണ്ടും 400 മീറ്റർ ഭാഗം റീടാർ ചെയ്തെങ്കിലും അന്നുരാത്രി തന്നെ വീണ്ടും സമാനരീതിയിൽ റോഡ് നശിപ്പിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

സംഭവത്തെ തുടർന്ന് ടാറിങ് ബിൽ പാസാകാതെ സാമ്പത്തിക പ്രതിസന്ധിയിലായതായി കരാറുകാരൻ പറഞ്ഞു. കടം വാങ്ങിയും സ്ഥലം വിറ്റുമാണ് വീണ്ടും റോഡ് ടാർ ചെയ്തതെന്നും ഇനി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാലാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ നാട്ടുകാരുടെ ഒരു വിഭാഗം സ്ഥലത്തെത്തിയതോടെ തർക്കാവസ്ഥയുണ്ടായി. വിവരം അറിഞ്ഞ് പൊലീസെത്തി റോഡ് ഗതാഗതത്തിനായി തുറന്നുനൽകാൻ ആവശ്യപ്പെടുകയും സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

സംഭവത്തിൽ കരാറുകാരൻ പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. അജ്ഞാതരെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

spot_img

Related news

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...

മാലിന്യച്ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾക്ക് നടുക്കം

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ...