കുടുംബശ്രീ യോഗത്തിനിടെ സീലിംഗ് ഫാൻ തലയിൽ വീണു; അംഗത്തിന് പരുക്ക്, വൻ ദുരന്തം ഒഴിവായി!

പത്തനംതിട്ട: കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സി ഡി എസ് യോഗത്തിനിടെ ഫാന്‍ ഊരി പൊട്ടി കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശി സന്ധ്യക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഹാളിലെ സീലിംഗ് ഫാന്‍ പെട്ടന്ന് പൊട്ടി സന്ധ്യയുടെ തലയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സന്ധ്യയുടെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിക്കുന്നത്. കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നത് പഴക്കമേറിയ കെട്ടിടത്തിലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളുടെ കാലപ്പഴക്കമാണ് അപകടകാരണമെന്നും പുതിയ ഗ്രാമ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

spot_img

Related news

ഒറ്റയ്ക്ക് താമസിച്ച വയോധികയുടെ കഴുത്ത് ഞെരിച്ച് മാല കവർച്ച: പ്രതിയെ പൂട്ടിയത് സി.സി.ടി.വി ദൃശ്യങ്ങൾ!

തൃശൂർ: പകൽ സമയത്ത് വീട്ടിൽ കയറി വയോധികയുടെ കഴുത്തിൽ നിന്നു സ്വർണമാല...

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ്...

സിക്കിമിലെ തുരങ്ക ദുരന്തം: കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചു; മൃതദേഹം കണ്ടെടുത്തു

സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന്...

ഭൂമി വാങ്ങിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ 89-കാരനായ അച്ഛനെ മകൻ ചുറ്റികയ്ക്കടിച്ച് കൊന്നു!

തൃശ്ശൂർ: മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര...