മെസ്സി vs യമാൽ പോരാട്ടം വരുന്നു: ഫൈനലിസിമ നവംബറിൽ ലുസൈലിൽ നടന്നേക്കും

സ്‌പോർട്സ്: ലോക ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങളിലൊന്നായ ഫൈനലിസിമ ഈ വർഷം നവംബറിൽ അരങ്ങേറാൻ സാധ്യത. യൂറോ കപ്പ് ചാമ്പ്യന്മാരായ സ്‌പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള മത്സരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടത്താനാണ് ആലോചന.

2026 മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാറ്റിവെച്ചിരുന്നു. എന്നാൽ ഫിഫയും യുവേഫയും കോൺമെബോളും ചേർന്ന് ഫൈനലിസിമ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ.

നവംബറിൽ മത്സരം നടത്തുന്നതിന് യുവേഫയും കോൺമെബോളും തമ്മിൽ ധാരണയിലെത്തുമെന്നാണ് സൂചന. 2022 ലോകകപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയമാണ് മത്സരവേദിയായി പരിഗണിക്കുന്നത്.

ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരങ്ങളിലൊന്നായി ഈ പോരാട്ടം മാറുമെന്നതിനാൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

2022-ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഫൈനലിസിമയിൽ ഇറ്റലിയെ 3–0ന് തോൽപ്പിച്ചാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്.

അതേസമയം, ഏറ്റവും ഒടുവിൽ നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിൻ കിരീടം നേടിയത്. ഫെറാൻ ടോറസിന്റെ ഗോൾ നിർണായകമായ മത്സരത്തിൽ അർജന്റീനയെ പൂർണമായും നിയന്ത്രിച്ചായിരുന്നു സ്‌പെയിന്റെ വിജയം.

spot_img

Related news

ഫോക്‌ലാന്‍ഡ് ബാനര്‍ വിവാദം; അര്‍ജന്റീന താരങ്ങളുടെ യുകെ വിസ റദ്ദാക്കുമോ?

ഫിഫ ലോകകപ്പിന് പിന്നാലെ ഫോക്‌ലാന്‍ഡ് ദ്വീപ് ബാനര്‍ വിവാദത്തില്‍പ്പെട്ട അര്‍ജന്റീനന്‍ താരങ്ങള്‍ക്കെതിരെ...

ചരിത്രവിജയത്തിന് റോയൽ വെൽക്കം! ലോകകപ്പുമായി സ്പാനിഷ് പട മഡ്രിഡിലെത്തി

ഫിഫ ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ടീമിന് മഡ്രിഡിൽ വമ്പിച്ച സ്വീകരണം....

‘തോറ്റത് വേദനാജനകം, എങ്കിലും പോരാട്ടത്തിൽ അഭിമാനം’: ലോകകപ്പ് ഫൈനൽ തോൽവിയിൽ പ്രതികരിച്ച് മെസ്സി!

ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് ഏറ്റുവാങ്ങിയ തോൽവി ഏറെ വേദനാജനകമാണെന്ന് അർജന്റീന നായകൻ...

പുരുഷ-വനിതാ കിരീടങ്ങളിൽ സമാനതകളില്ലാത്ത ആധിപത്യം; 16 വർഷങ്ങൾക്ക് ശേഷം സ്പെയിനിലേക്ക് വിശ്വ കിരീടം

120 മിനിറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ അർജന്റീനയെ കീഴടക്കി സ്പെയിൻ ലോകകപ്പ് കിരീടം...

കിരീടം പോയ നിരാശയിൽ കൈവിട്ട് അർജന്റീന; മൈതാനത്ത് സ്പാനിഷ് താരങ്ങളുമായി വാക്കുതർക്കം, പെരുമാറ്റത്തിൽ വിമർശനം

കളിയിലെ പ്രകടനത്തിന് പിന്നാലെ ലോകകപ്പ് ഫൈനലിലെ അർജന്റീന താരങ്ങളുടെ പെരുമാറ്റവും വലിയ...