കൊളുക്കുമല സിംഹപ്പാറയിൽ തലകറങ്ങി 200 അടി താഴേക്ക് വീണു; ചെന്നൈ സ്വദേശിയായ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി!

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരുക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്‌സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയര്‍ഫോഴ്‌സും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. കഴിഞ്ഞ ദിവസം കൊളുക്കുമലയിലേക്ക് എത്തിയ സംഘം ഇന്ന് രാവിലെയാണ് സിംഹപ്പാറയിലേക്ക് പോയത്. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.

ഒരുമാസം മുന്‍പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു യുവാവും കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

spot_img

Related news

നീറ്റ് പരീക്ഷ റദ്ദാക്കണം: വിദ്യാഭ്യാസ അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് വിജയ്

നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ...

കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരുക്ക്!

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ്...

വിടവാങ്ങലിലും തണലായി പൊതുപ്രവർത്തകൻ; കൗൺസിലർ അജിത് കുമാറിന്റെ അവയവങ്ങൾ ഇനി 5 പേർക്ക് പുതുജീവനേകും!

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കൊല്ലം സ്വദേശി ബി അജിത് കുമാറിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു!

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. പരീക്ഷ കഴിഞ്ഞ്...

ഏകമകന്റെ വേർപാടിലെ മനോവിഷമം; വൈപ്പിനിൽ വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ...