ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു!

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ചികിത്സ ലഭ്യമാക്കിയിട്ടും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് 22 കാരി. കൊല്ലം പരവൂരിലെ പൂതക്കുളത്ത് സ്നേഹാലയത്തിൽ ടി. ബിജുവിന്‍റെയും ഷീജയുടെയും ഏക മകൾ സ്നേഹയാണ് മരിച്ചത്. 

മൈസൂരുവിൽ അവസാന വർഷ ബി എസ് സി നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം വരികയായിരുന്നു സ്നേഹ. യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എ സി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ച് ചികിത്സയും ലഭ്യമാക്കി. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സ്നേഹ മരണത്തിന് കീഴടങ്ങി . സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവാണ് സ്നേഹയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

നീറ്റ് പരീക്ഷ റദ്ദാക്കണം: വിദ്യാഭ്യാസ അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് വിജയ്

നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ...

കൊളുക്കുമല സിംഹപ്പാറയിൽ തലകറങ്ങി 200 അടി താഴേക്ക് വീണു; ചെന്നൈ സ്വദേശിയായ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി!

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ...

കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരുക്ക്!

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ്...

വിടവാങ്ങലിലും തണലായി പൊതുപ്രവർത്തകൻ; കൗൺസിലർ അജിത് കുമാറിന്റെ അവയവങ്ങൾ ഇനി 5 പേർക്ക് പുതുജീവനേകും!

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കൊല്ലം സ്വദേശി ബി അജിത് കുമാറിന്റെ...

ഏകമകന്റെ വേർപാടിലെ മനോവിഷമം; വൈപ്പിനിൽ വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ...