നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും; യുഡിഎഫ് സർക്കാരിന്റെ നിർണ്ണായക നീക്കം!

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത്. നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ശക്തമായ ആവശ്യവും പോലീസ് അന്വേഷണത്തിലുള്ള അതൃപ്തിയും കണക്കിലെടുത്താണ് സർക്കാരിന്റെ ഈ അടിയന്തര നീക്കം. നവീൻ ബാബുവിന്റെ മൂത്ത മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയും ഭരണകക്ഷിയായ സിപിഐഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്ത നവീൻ ബാബുവിന്റെ മരണത്തിലാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരുന്നത്. അന്വേഷണത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വേഗത്തിൽ തീരുമാനത്തിലേക്ക് എത്തിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ നവീൻ ബാബുവിന്റെ കുടുംബം സ്വാഗതം ചെയ്തു.

നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും അന്വേഷണത്തെ അനുകൂലിച്ച് രംഗത്തെത്തി. ആദ്യ ഘട്ടങ്ങളിൽ അന്വേഷണം ശരിയായ ദിശയിലായിരുന്നെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

2024 ഒക്ടോബർ 15-നാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ, അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി.പി. ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവർത്തകർക്ക് മുന്നിൽ വെച്ചുണ്ടായ ഈ കടുത്ത മാനസിക അധിക്ഷേപമാണ് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.

കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 13 ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് 13 പുതിയ സാക്ഷികളെ ഉൾപ്പെടുത്തി തുടരന്വേഷണ റിപ്പോർട്ട് കണ്ണൂർ ടൗൺ പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസ് പൂർണ്ണമായും സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേസിന്റെ തുടർനടപടികളിൽ ഇനി നിർണ്ണായകമാവുക സിബിഐയുടെ നിലപാടുകളായിരിക്കും.

Related news

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ‘ചാട്ടം’; കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് മരത്തിന് മുകളിൽ?

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി. ഇന്ന് രാവിലെ ഒൻപത്...

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; നിരോധനം കർശനമാക്കി

ശബരിമല: പമ്പ നദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി....

ഇടിവിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് 1,080 രൂപ കൂടി

തിരുവനന്തപുരം: തുടർച്ചയായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തിരിച്ചുവരവ്. ഇന്ന്...

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി....

കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...