സ്ത്രീകളുടെ സൗജന്യ യാത്ര: “ഞങ്ങളെ തകർക്കരുത്”, സർക്കാരിനെതിരെ സ്വകാര്യ ബസ് ഉടമകൾ; ചർച്ചയ്ക്ക് നീക്കം

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ തങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ഉടമകൾ ആരോപിക്കുന്നു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന് ഉടമകൾ ഭയപ്പെടുന്നു. ഇത് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് ഇവരുടെ വാദം.

ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുൻപ് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി സർക്കാർ ചർച്ച നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. സ്വകാര്യ ബസ് മേഖലയെക്കൂടി പരിഗണിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. ഈ വിഷയത്തിലുള്ള ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ഉടമകൾ ഉടൻ കൂടിക്കാഴ്ച നടത്തും. പുതിയ സർക്കാരിൽ നിന്ന് അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നതായും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ഉടമകൾ പാലക്കാട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

spot_img

Related news

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഈ വർഷത്തോടെ പൂർത്തിയാക്കു: മന്ത്രി ടി. സിദ്ദിഖ്

വയനാട് സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ...

വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് കൂട്ടി? മിനിമം ചാർജ് മൂന്ന് രൂപയാക്കി ബസ് ഉടമകൾ

വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്...

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ‘ദൃക്‌സാക്ഷി’; ഇന്ന് കൊലക്കേസിൽ അഴിക്കുള്ളിൽ; നെയ്യാറ്റിൻകരയിൽ നാടകീയ അറസ്റ്റ്!

നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ...

മരുന്നിന്റെ മറവിൽ ലഹരി; മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രി

മെഡിക്കൽ ഷോപ്പുകളുടെ മറവിൽ ചിലയിടങ്ങളിൽ ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി...

മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി...