മുഖ്യമന്ത്രി പദത്തിന് പിന്നാലെ ‘ഹോം മിനിസ്റ്റർ’ പദവി? സതീശന് പിന്നാലെ ചെന്നിത്തലയെ കാണാൻ ദീപാദാസ് മുൻഷിയും എത്തി!

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിലുള്ള അമർഷം തുടരുന്നതിനിടെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.

പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ രമേശ് ചെന്നിത്തലയോട് എഐസിസി ഔദ്യോഗികമായി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകി അതൃപ്തി പരിഹരിക്കാനുള്ള സാധ്യതകളും സജീവമാണ്. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വഴുതക്കാട്ടെ വീട്ടിലെത്തി ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ സംസാരിച്ചിരുന്നു. ജോസഫ് വാഴക്കൻ, വി.ടി ബൽറാം, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും ഈ കൂടിക്കാഴ്ചയുടെ ഭാഗമായി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തല, സതീശന് ആശംസകൾ നേരാതെ ഗുരുവായൂരിലേക്ക് പോയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗുരുവായൂർ സന്ദർശന വേളയിൽ അദ്ദേഹം മൗനം വെടിഞ്ഞു. “ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പദത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന ചെന്നിത്തലയെ തഴഞ്ഞതിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാവിനെ മാറ്റിനിർത്തുന്നത് സർക്കാരിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോ അതോ മാറിനിന്ന് പിന്തുണയ്ക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

spot_img

Related news

കേരളത്തിൽ കനത്ത മഴ തുടരുന്നു; മലപ്പുറം ഉൾപ്പെടെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വടക്കൻ കേരളത്തിൽ ജാഗ്രത!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ...

ഇനി 25 കോടിയല്ല, അതുക്കും മേലെ! ഓണം ബമ്പർ അടിച്ചാൽ ഇനി 30 കോടി; ടിക്കറ്റ് വിലയിൽ മാറ്റമില്ല!

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക സർക്കാർ...

‘ആദ്യ ഉത്തരവ് എഴുതിയത് പ്രതിയാണോ? ആ പദവിയിലിരിക്കാൻ യോഗ്യനല്ല’; വ്യവസായ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി...

ജിഹാദി പരാമർശം: നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയിൽ!

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ...

‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’; അദാനിയുടെ പ്രഖ്യാപനത്തിന് മുൻപേ ഓഹരി വിൽപ്പനയെ അനുകൂലിച്ച് ദേശാഭിമാനി വാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം...