മുട്ട നല്ലതാണോ ചീത്തയാണോ എന്നറിയാൻ ചില എളുപ്പ വഴികള്‍ ഇതാ

മുട്ട പാചകത്തിന് എടുക്കുമ്പോഴായിരിക്കും സംശയം വരുന്നത്… ഇത് നല്ലതാണോ അതോ ചീത്തയാണോ? രണ്ടും കല്‍പ്പിച്ച് അങ്ങ് പാകം ചെയ്‌തേക്കാം എന്ന് തീരുമാനിക്കാന്‍ വരട്ടെ. മുട്ട നല്ലതാണോ ചീഞ്ഞതാണോ എന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കും. അതിനുളള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഫ്‌ളോട്ട് ടെസ്റ്റ്

ഒരു പാത്രത്തില്‍ പകുതിയിലധികം വെള്ളമെടുക്കുക. അതിലേക്ക് മുട്ട പതുക്കെ ഇട്ട് നോക്കുക. പാത്രത്തിനടിയില്‍ മുട്ട തിരശ്ചീനമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് കേടാകാത്ത മുട്ടയാണെന്ന് മനസിലാക്കാം. അതേസമയം വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കുകയാണെങ്കില്‍ അത് കേടാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും മനസിലാക്കാം.


കുലുക്കിനോക്കി അറിയാം

മുട്ട ചെവിയോട് ചേര്‍ത്ത് പിടിച്ച് കുലുക്കി നോക്കുക. മുട്ടയുടെ ഉള്‍വശം കുലുങ്ങുന്നുണ്ടെങ്കില്‍ അത് പഴകിയ മുട്ടയാണ്. പഴക്കമില്ലാത്ത മുട്ട കുലുക്കിയാല്‍ ശബ്ദം കേള്‍ക്കില്ല.

മുട്ടയുടെ മണം

അടുത്തതായി മുട്ട പഴകിയതാണോ ഫ്രഷാണോ എന്ന് കണ്ടെത്താന്‍ അതിന്റെ മണം കൊണ്ട് സാധിക്കും. മുട്ട പൊട്ടിക്കുമ്പോള്‍ ഒരു സള്‍ഫര്‍മണം അഥവാ അഴുകിയ ഗന്ധം വരുന്നുണ്ടെങ്കില്‍ അത് കേടായതാണ്. ആ ഗന്ധം വേവിച്ചാലും മാറുകയില്ല. ആരോഗ്യത്തിന് ഹാനികരമാണ്.

മഞ്ഞക്കരുവും വെള്ളക്കരുവും നോക്കി അറിയാം

മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. മഞ്ഞക്കരു നന്നായി പൊന്തി നില്‍ക്കുകയും വെള്ളക്കരു പടരാതെ മഞ്ഞയുടെ ചുറ്റുംതന്നെ നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. അതല്ല വെള്ളക്കരു വെളളം ഒഴുകുന്നതുപോലെ വശങ്ങളിലേക്ക് പടരുകയും മഞ്ഞ പൊട്ടി പോകുകയും ചെയ്യുകയാണെങ്കില്‍ ആ മുട്ട ചീഞ്ഞതായിരിക്കും.

മുട്ട പൊട്ടിച്ച് കൈയ്യിലേക്ക് ഒഴിച്ച് നോക്കുക. ഉണ്ണി കയ്യില്‍ നില്‍ക്കുകയും വെള്ളക്കരു അപ്പാടെ താഴേക്ക് പോവുകയും ചെയ്യുകയാണെങ്കില്‍ മുട്ട നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

കടകളില്‍നിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതല്‍ പുറത്ത് വയ്ക്കരുത്. കാരണം വെള്ളക്കരുവിലെ ജലാംശം ബാഷ്പീകരിച്ച് നഷ്ടമാകുകയും മഞ്ഞക്കരു മുട്ടത്തോടുമായി കൂടിക്കലരുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്ടീരിയകള്‍ മഞ്ഞക്കരുവിനുളളില്‍ പ്രവേശിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന ദുര്‍ഗന്ധ വാതകം ഉണ്ടാകും. അതാണ് ചീഞ്ഞ മുട്ടയ്ക്ക് മോശമായ ഗന്ധം ഉണ്ടാകാന്‍ കാരണം.

spot_img

Related news

വെറുമൊരു ഡ്രൈ ഫ്രൂട്ട് അല്ല, ബദാം ഒരു ‘സൂപ്പർഫുഡ്’; ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ബദാം ശീലമാക്കാം

രുചികരവും ആരോഗ്യത്തിന് ഏറെ ഗുണപ്രദവുമായതിനാൽ ബദാമിനെ പോഷകങ്ങളുടെ ഒരു 'സൂപ്പർഫുഡ്' എന്നാണ്...

പാലിലെ ‘ഡിറ്റര്‍ജന്റും യൂറിയയും’; വ്യാജപാൽ എങ്ങനെയറിയാം? വീട്ടിൽ പരീക്ഷിക്കാവുന്ന വഴികൾ

ഭക്ഷണസാധനങ്ങളിലെ മായംചേർക്കൽ വാർത്തകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ നമ്മൾ ദിവസവും...

ബിസ്‌ക്കറ്റിൽ എന്തിനാണ് ഈ തുളകൾ? സംഗതി നിസ്സാരമല്ല!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ബിസ്‌ക്കറ്റുകൾ. ഉപ്പിട്ടതും മധുരമുള്ളതുമായ പലതരം ബിസ്‌ക്കറ്റുകൾ...

സാമ്പാർ: വെറുമൊരു കറിയല്ല, ഔഷധഗുണമുള്ള ഒരു ‘രാജകീയ’ വിഭവം!

ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം മാത്രമല്ല, ചൂടുചോറിനൊപ്പവും മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ് സാമ്പാർ. പച്ചക്കറികളുടെയും...

രുചി മാത്രമല്ല, ആരോഗ്യവും; തൂശനിലയിലെ വിഷുസദ്യയ്ക്ക് പിന്നിലെ രഹസ്യങ്ങൾ അറിയാം

വിഷു എന്ന് കേൾക്കുമ്പോൾ തന്നെ മലയാളി മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തൂശനിലയിൽ...