നിലമ്പൂർ പോത്ത്കല്ലിൽ ശക്തമായ ചുഴലിക്കാറ്റ്, നിരവധി മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. രാത്രി 8 മണി മുതൽ തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂർ നീണ്ടുനിന്നു. 

അതേ സമയം, പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്നുവീണു. മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീടാണ് തകർന്നത്. വീടിനകത്ത് സുരേന്ദ്രനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽകൂര പൂർണ്ണമായും നിലം പതിച്ചു. മേൽക്കൂരയോടൊപ്പം വീടിന്റെ പിൻവശത്തെ ചുമരും പുറത്തേക്ക് തകർന്ന് വീണതോടെ ഇവിടെ നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. മേൽക്കൂരയുടെ വീഴ്ചയുടെ ആഘാതത്തിൽ മറ്റു ചുമരുകൾക്കും കാര്യമായ വിള്ളൽ വീണതിനാൽ വീട് വാസയോഗ്യമല്ലാതായതായി സുരേന്ദ്രൻ പറഞ്ഞു. വീട്ടിലെ നിരവധി ഗൃഹോപകരണങ്ങളും മറ്റു വസ്തുക്കളും പൂർണ്ണമായും നശിച്ചു.

spot_img

Related news

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഈ വർഷത്തോടെ പൂർത്തിയാക്കു: മന്ത്രി ടി. സിദ്ദിഖ്

വയനാട് സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ...

വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് കൂട്ടി? മിനിമം ചാർജ് മൂന്ന് രൂപയാക്കി ബസ് ഉടമകൾ

വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്...

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ‘ദൃക്‌സാക്ഷി’; ഇന്ന് കൊലക്കേസിൽ അഴിക്കുള്ളിൽ; നെയ്യാറ്റിൻകരയിൽ നാടകീയ അറസ്റ്റ്!

നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ...

മരുന്നിന്റെ മറവിൽ ലഹരി; മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രി

മെഡിക്കൽ ഷോപ്പുകളുടെ മറവിൽ ചിലയിടങ്ങളിൽ ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി...

മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി...