‘എംഎൽഎ സ്ഥാനം ഒഴിയില്ല; രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ല’: രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്.

എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം ആവർത്തിച്ചാണ് നേതാക്കൾ പ്രതിരോധം തീർക്കുന്നത്.

അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്നുള്ളയാൾ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു വി.ഡി സതീശൻ പറഞ്ഞു.

spot_img

Related news

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....