റീല്‍സ് ദൈര്‍ഘ്യം ഇനി മുതല്‍ 3 മിനിറ്റ്; ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍

പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം 90 സെക്കന്‍ഡില്‍ നിന്ന് 3 മിനിറ്റായിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനോടൊപ്പം മറ്റു ചില അപ്ഡേറ്റുകളും ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ച് റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിക്കുകയായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോര്‍ട്സിന്റേതിന് സമാനമായ ദൈര്‍ഘ്യമാണ് പുതിയ അപ്ഡേറ്റില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളിലും പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റഗ്രാം വരുത്തിയിട്ടുണ്ട്.

യുഎസില്‍ ടിക്ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ ടിക് ടോകില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. അതിനാല്‍ ഈ പുതിയ അപ്ഡേറ്റ് വന്നതുകൊണ്ട് ഇന്‍സ്റ്റഗ്രാം ടിക് ടോക്കിന് കാര്യമായ ഭീഷണി ഉയര്‍ത്തുന്നില്ല.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ സുരക്ഷാ കാരണം പറഞ്ഞാണ് ടിക്ടോക്കിനെ രാജ്യത്ത് നിരോധിക്കാന്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ യുഎസില്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരാനിരുന്ന ടിക്ടോക് നിരോധനം സ്ഥാനമേറ്റയുടന്‍ മരവിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം ഒഴിവാകുന്നതോടെ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും യുഎസ് കമ്പനി ഏറ്റെടുക്കാന്‍ സാധ്യതയൊരുങ്ങുകയാണ്. നിരോധനം നീക്കുന്നതിന് ട്രംപിന് ടിക്ടോക് നന്ദിയറിയിച്ചിട്ടുമുണ്ട്.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...

കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404...

ഇനി മുതല്‍ പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ്...

ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍...