കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് വിതരണം ചെയ്ത യുവാവിന്റെ വരുമാനം 40000 രൂപ

പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഒരു മുതല്‍മുടക്കും കൂടാതെ ഒരാഴ്ച കൊണ്ട് 40,000 രൂപ സമ്പാദിച്ച് യുവാവ്. പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് ഭക്തര്‍ക്ക് വില്‍ക്കുകയും മതപരമായ ഒത്തുചേരലില്‍ പണം സമ്പാദിക്കാനുള്ള ഐഡിയയ്ക്ക് തന്റെ കാമുകിയെ യുവാവ് പ്രശംസിക്കുകയും ചെയ്തു.

ദിവസവും പതിനായിരം രൂപ വരെ ലാഭം കിട്ടുന്നുണ്ടെന്നാണ് യുവാവ് പറയുന്നത്. കാമുകിയാണ് ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് കൊടുത്തത്. പല്ല് തേക്കാന്‍ എല്ലാവരും ആര്യവേപ്പിന്‍ തണ്ടാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് തന്ന കാമുകിയോടാണ് തനിക്ക് നന്ദിയെന്നും യുവാവ് പറയുന്നു.

ഗംഗ, യമുന, സരസ്വതി എന്നീ നദികള്‍ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള നടക്കുന്നത് . കുംഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും അതില്‍ കുളിച്ചാല്‍ പാപങ്ങളെല്ലാം നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ നദികളില്‍ സ്‌നാനം ചെയ്യുന്നതിനാണ് പ്രാധാന്യം. അതിന് മുന്‍പ് ശരീരം ശുദ്ധി വരുത്തണമെന്നുണ്ട്. ഇവിടെയാണ് സ്വന്തം കാമുകി പറഞ്ഞ് കൊടുത്ത ഐഡിയ കൊണ്ട് ദിവസവും നാല്‍പതിനായിരം രൂപ സമ്പാദിക്കുകയാണ് കാമുകന്‍.

spot_img

Related news

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; വന്ദേഭാരതിനും, രാജധാനിയ്ക്കും ബാധകം

ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി...

ഡൽഹിയിലെ വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ

വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍....

ജനാധിപത്യത്തിലെ ഇരുണ്ട 21 മാസങ്ങൾ; അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട്

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം...

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ...

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ; വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല: മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ്...