പുഷ്പ 2 ഒടിടിയിലേക്ക്

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് പുഷ്പ 2 ജനുവരി 30 ന് പ്രദര്‍ശനത്തിനെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നത് നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തതിന് ശേഷമാണ്. ഏറ്റവും വലിയ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രം സ്വന്തമാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളില്‍ മാത്രമേ റിലീസ് ചെയ്യൂ. തീയറ്ററില്‍ റിലീസ് ചെയ്തതില്‍ നിന്നും 23 മിനിറ്റ് അധികമുള്ള ചിത്രത്തിന്റെ പുതിയ പതിപ്പാണ് ഒടിടിയില്‍ ഉണ്ടാവുക. 2021ല്‍ ഇറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് പുഷ്പ 2 ദി റൂള്‍.

അല്ലു അര്‍ജുനും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി, ധനഞ്ജയ, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് എന്നിവരും ചിത്രത്തിലുണ്ട്.

spot_img

Related news

സിനിമ സംഘടനകളുടെ പണിമുടക്ക് 22ന്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

‘ജനനായകൻ’ നാളെ തീയറ്ററിൽ എത്തില്ല; വിജയ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. പുതുക്കിയ...

സംഗീത ലോകത്തെ വിസ്മയം; എ.ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം

സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം....

ജനനായകന്റെ വരവിനിടെ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വമ്പൻ തിരിച്ചുവാരവ്; ഒടിടിയിൽ ഒന്നാമനായി ‘ഭഗവന്ത് കേസരി’

രാജ്യമൊട്ടുക്കും ജനനായകന്റെ വരവിനായി കാത്തിരിക്കുകയാണ്. ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമ...

 മലയാള സിനിമയിലെ സുപ്രധാന ഹാസ്യ നടൻ; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ...