തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം. കുറ്റകൃത്യങ്ങള്‍ വിവരിക്കുന്ന മൊഴികളിലാണ് ആരോപണവിധേയര്‍ക്ക് എതിരേ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്യുന്നത്. െ്രെകംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് എടുക്കുന്നത്.
തിങ്കളാഴ്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് തിരക്കിട്ട് കേസ് എടുക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്. നേരത്തെ കമ്മറ്റിയില്‍ മൊഴി നല്‍കിയവര്‍ സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അടിസ്ഥാനമാക്കി തന്നെ കേസ് എടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. നടപടികള്‍ അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്.