നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം ആറ് മാസം മുമ്പാണ് നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ത്തിക്കിന്റെ അമ്മ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രുതി പറയുന്നു. തിരിച്ചു വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. പക്ഷെ മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോണ്‍ സന്ദേശത്തിലുണ്ട്.
കോയമ്പത്തൂരില്‍ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.