പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം- ബോംബെ ഹൈക്കോടതി

മുംബൈ: ഒന്നിലേറെ വിവാഹങ്ങള്‍ മുസ്ലീം പുരുഷന്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. ഒന്നിലേറെ വിവാഹങ്ങള്‍ക്ക് മുസ്ലീം വ്യക്തിനിയമം അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. താനെ സ്വദേശി തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചത്. അധികൃതര്‍ മൂന്നാം വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഒരു വിവാഹം മാത്രമേ മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് രജിസ്ടര്‍ ചെയ്യാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അപേക്ഷ തള്ളിയത്. എന്നാല്‍ ഒന്നിലേറെ വിവാഹങ്ങള്‍ മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ആവാമെന്നും വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഇത് പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ രണ്ടാം വിവാഹം ഇതേ അധികൃതര്‍ തന്നെ രജിസ്ടര്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ രേഖകള്‍ അപേക്ഷകര്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോര്‍പ്പറേഷന്റെ മറ്റൊരു വാദം. ഈ രേഖകള്‍ എത്രയും പെട്ടന്ന് ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. രേഖകള്‍ കിട്ടിയാല്‍ ഇവ പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കോടതി താനേ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

spot_img

Related news

രാജ്യത്തെ CRPF സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച...

ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ...

നാല് ലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് അവസരത്തിന്റെ വാതില്‍ തുറന്ന് ജര്‍മ്മനി; ചട്ടങ്ങളില്‍ ഇളവ്‌

ജര്‍മ്മനി: രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവച്ച്...

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചു....

‘രാമ ജന്മഭൂമി -ബാബറി മസ്ജിദ് തർക്കത്തിന് പരിഹാരം കാണാൻ ദൈവത്തോട് പ്രാർത്ഥിച്ചു’; ഡി.വൈ ചന്ദ്രചൂഡ്

മഹാരാഷ്ട്ര: അയോധ്യ കേസില്‍ വിധി പറയുന്നതിന് മുന്‍പ് രാമ ജന്മഭൂമി -ബാബറി...