ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ ആരാധകരെ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ ഔദ്യോഗികമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അധികൃതര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കി. 21 എന്ന സ്‌കോറില്‍ ബ്ലാസ്‌റ്റേഴ്‌സ് മത്സരം വിജയിച്ചിരുന്നു. മത്സരത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകര്‍ കളിക്കാര്‍ക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും നേരെ തിരിഞ്ഞത്. വടികളും കുപ്പികളും ഗ്യാലറിയില്‍ നിന്ന് എറിഞ്ഞതിന് പുറമെ പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ടീമിന്റെ കൂടെ യാത്ര ചെയ്യുന്ന ആരാധകരുടെ കൂടി സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തം എന്ന നിലയിലാണെന്ന് കാണിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമ നിഖില്‍ ഭരദ്വാപരാതിയുമായി ഐഎസ്എല്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. പരാതി നല്‍കിയ കാര്യം ട്വിറ്ററിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.

spot_img

Related news

കോളജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലി, ക്യാന്റീന്‍ പൂട്ടിച്ചു

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എന്‍ജിനീയറിങ് കോളേജിലെ ക്യാന്റീനില്‍ നിന്നും...

പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം- ബോംബെ ഹൈക്കോടതി

മുംബൈ: ഒന്നിലേറെ വിവാഹങ്ങള്‍ മുസ്ലീം പുരുഷന്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി....

എംഎല്‍എ വികസന ഫണ്ട്, 133 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

എംഎല്‍എ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാനായി 133 കോടി...

രാജ്യത്തെ CRPF സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച...

കഞ്ചാവ് ബീഡി കത്തിക്കാന്‍ വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസില്‍; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി...