‘രാമ ജന്മഭൂമി -ബാബറി മസ്ജിദ് തർക്കത്തിന് പരിഹാരം കാണാൻ ദൈവത്തോട് പ്രാർത്ഥിച്ചു’; ഡി.വൈ ചന്ദ്രചൂഡ്

മഹാരാഷ്ട്ര: അയോധ്യ കേസില്‍ വിധി പറയുന്നതിന് മുന്‍പ് രാമ ജന്മഭൂമി -ബാബറി മസ്ജിദ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിശ്വാസമുള്ളവര്‍ക്ക് ദൈവം വഴികാണിച്ചു തരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജന്മനാടായ മഹാരാഷ്ട്രയിലെ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ നിവാസികളോട് സംസാരിക്കവേയാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം.അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ പ്രയാസമുള്ള വിഷയം ആയിരുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഡി.വൈ ചന്ദ്രചൂഡ് ബാബരി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു.


പരിഹാരം കാണാന്‍ ബുദ്ധിമുട്ടേറിയ പല കേസുകളും പലപ്പോഴും ഉണ്ടായിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു അയോധ്യ കേസും. ഈ കേസ് മൂന്ന് മാസത്തോളം എനിക്ക് മുന്നിലുണ്ടായിരുന്നു. കേസിന് പരിഹാരം കണ്ടെത്തിത്തരാന്‍ ഞാന്‍ ദൈവത്തിന്റെ മുന്നിലിരുന്ന് പ്രാര്‍ത്ഥിച്ചു അദ്ദേഹം വിശദമാക്കി.
അയോധ്യ കേസില്‍ 2019 നവംബര്‍ 9നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ചന്ദ്രചൂഡ് എന്നിവരുള്‍പ്പടെയുള്ള അഞ്ചംഗ ബെഞ്ച് വിധി പറയുന്നത്. 70 വര്‍ഷത്തോളം നീണ്ടു നിന്ന നിയമ യുദ്ധത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. ജൂലൈയില്‍ ചന്ദ്രചൂഡ് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

spot_img

Related news

പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം- ബോംബെ ഹൈക്കോടതി

മുംബൈ: ഒന്നിലേറെ വിവാഹങ്ങള്‍ മുസ്ലീം പുരുഷന്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി....

രാജ്യത്തെ CRPF സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച...

ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ...

നാല് ലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് അവസരത്തിന്റെ വാതില്‍ തുറന്ന് ജര്‍മ്മനി; ചട്ടങ്ങളില്‍ ഇളവ്‌

ജര്‍മ്മനി: രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവച്ച്...

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചു....