കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍ ബുധനാഴ്ച രാവിലെയാണ് അഞ്ചു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ടത്തിയ ലോറി കാറിലും നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിലും ക്രെയിനിലും ഇടിച്ചു കയറുകയായിരുന്നു.സംഭവത്തില്‍ സമീപത്തെ തട്ടുകടയ്ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു.നിര്‍ത്തിയിട്ട ബൈക്കുകളിലും ക്രെയിനിലും ആളില്ലാതിരുന്നതിനല്‍ വന്‍ ദുരന്തം ഒഴിവായെന്ന് നാട്ടുകാര്‍ പറയുന്നു.ശീതളപാനീയങ്ങളുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പുത്തൂര്‍ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് മഞ്ചേരി റോഡിലേക്ക് കയറുകയായിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍, 50 മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചുവീണു. രണ്ടു ബൈക്കുകളും ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.