തെരഞ്ഞെടുപ്പിലും ലീഗ് വിമതപക്ഷത്തിന് വിജയം ; പുതിയ വൈസ് ചെയര്‍മാന്‍ ലീഗ് രാജി വെപ്പിച്ച പി.പി ഉമ്മര്‍

കോട്ടക്കല്‍  ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിലെ വിജയം ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് കോട്ടക്കലിലെ ലീഗ് വിമതര്‍. ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച ലീഗ് വിമത വിഭാഗത്തിലെ പി.പി ഉമ്മര്‍ വിജയിച്ചു. മുന്‍ നഗരസഭാധ്യക്ഷ ബുഷറ ഷബീറിനൊപ്പം ലീഗ് രാജി വെപ്പിച്ച നേതാവാണ് പി.പി ഉമ്മര്‍. ഉച്ചക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ഇരുപതാം വാര്‍ഡായ മരവട്ടം ഡിവിഷനിലെ പ്രതിനിധിയാണ് ഉമ്മര്‍. ലീഗ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പതിനഞ്ചാം ഡിവിഷനിലെ സി മുഹമ്മദലിയായിരുന്നു. ഇന്ന് രാവിലെ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ലീഗ് വിമത മുഹ്സിന പൂവന്‍മഠത്തില്‍ വിജയിച്ചിരുന്നു. വെസ്റ്റ്് വില്ലൂര്‍ ഡിവിഷന്‍ പ്രതിനിധിയാണ് മുഹ്സിന. ലീഗ് ഔദ്യോഗിക പക്ഷത്ത് നിന്ന് ഡോ. ഹനീഷയാണ് മത്സരിച്ചിരുന്നത്. രണ്ട് ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്് വിട്ട് നിന്നു. ചരിത്രത്തിലാദ്യമായാണ് ലീഗ് ഇതര ഭരണത്തിലേക്ക് കോട്ടക്കല്‍ എത്തുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അന്‍വര്‍ സാദത്തായിരുന്നു വരണാധികാരി. ലീഗിലെ ചേരിപ്പോര് മുതലെടുത്ത് ആറ് പേരെ അടര്‍ത്തിയതോടെയാണ് ഭരണമാറ്റ വഴി തുറന്നത്. വിമത ശബ്ദം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലീഗ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.ഡി.എഫ് സംവിധാനത്തിലെ കോണ്‍്രഗ്രസിന്റെ ഒരു അംഗം പോലുമില്ലാതെ ലീഗ് തനിച്ച് ഭരിച്ചിരുന്ന നഗരസഭയാണ് കോട്ടക്കല്‍. ലീഗിന്റെ പൊന്നാപുരം കോട്ടകളിലൊന്നായാണ് കോട്ടക്കലിനെ വിശേഷിപ്പിച്ചിരുന്നത്. നഗരസഭയുടെ ചരിത്രത്തില്‍ ഇതുവരെ ലീഗല്ലാത്ത ആരും ഭരണചക്രം തിരിച്ചിട്ടില്ല. പ്രതിപക്ഷമെന്നത് ഇവിടെ പേരിന് മാത്രമാണ് ഉണ്ടാകാറുള്ളത്. നിലവിലെ ഭരണ സമിതിയിലും സി.പി.എം പ്രാതിനിധ്യം രണ്ടക്കം കടന്നിട്ടില്ല. അതിനാല്‍ ഇത്തരമൊരു അട്ടിമറി ലീഗ് ഒരിക്കലും കണക്കുകൂട്ടിയിരുന്നില്ല. അതിനാല്‍ കാലിന്‍ ചുവട്ടിലെ മണ്ണ് നഷ്ടമായത് അവര്‍ അറിഞ്ഞില്ല. 32അംഗ നഗരസഭയില്‍ ലീഗിന് 21അംഗങ്ങളുണ്ട്. പ്രതിപക്ഷത്ത് സി.പി.എമ്മിലെ ഒമ്പതും ബി.ജെ.പിയിലെ രണ്ടും പേരാണുള്ളത്. ലീഗിലെ ആറ് പേരെ കൂടെ നിര്‍ത്താനായതാണ് സി.പി.എമ്മിന്റെ അട്ടിമറി വിജയത്തിന്റെ രഹസ്യം. സി.പി.എമ്മിന്റെ ഒമ്പതിനൊപ്പം ലീഗ് വിമതപക്ഷത്തെ ആറ് പേരുടെ കൂടി വോട്ട് ഉറപ്പിച്ചതോടെ അട്ടിമറി എളുപ്പമായി. ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നത് കാര്യങ്ങള്‍ സുഗമവുമാക്കി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണച്ച മുഹ്‌സിനക്ക് പതിനഞ്ചും ഓദ്യോഗിക സ്ഥാനാര്‍ത്ഥി ഡോ. ഹനീഷക്ക് പതിമൂന്നും വോട്ടുകളാണ് ലഭിച്ചത്. മൃഗീയ ഭൂരിപക്ഷത്തോടെ കൈവള്ളയില്‍ കൊണ്ടു നടന്ന നഗരസഭയിലാണ് ലീഗിന് കനത്ത ആഘാതമേറ്റിരിക്കുന്നത്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...