ഷൊര്‍ണൂര്‍ വൃദ്ധസഹോദരിമാരുടെ മരണം; കൊലപാതകമെന്ന് പൊലീസ്, പ്രതി അറസ്റ്റില്‍

കവളപ്പാറ നീലാമലക്കുന്നില്‍ വൃദ്ധസഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടില്‍ മണികണ്ഠനെ (48) ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കവളപ്പാറ നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടില്‍ എ ആര്‍ പത്മിനി (74), എ ആര്‍ തങ്കം (71) എന്നിവരാണ് മരിച്ചത്. വ്യാഴം പകല്‍ മൂന്നോടെയാണ് ഇവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. സംഭവസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മണികണ്ഠനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച ഉച്ചയ്ക്ക് മണികണ്ഠന്‍ പത്മിനിയുടെ വീട്ടിലെത്തി. പെയിന്റിങ് ജോലിക്ക് എത്തിയ മണികണ്ഠന്‍ പത്മിനിയുമായി പരിചയം പുതുക്കി. അകത്ത് കയറിയ പ്രതി പത്മിനിയുമായി സംസാരം തുടങ്ങി, ഇതിനിടയില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ഇതുകണ്ട് പത്മിനി ബഹളംവച്ചു. മല്‍പിടിത്തത്തില്‍ പത്മിനിയെ മര്‍ദിച്ച് മുറിവേല്‍പ്പിച്ചു. സമീപത്തെ വീട്ടിലായിരുന്ന തങ്കം ബഹളംകേട്ട് ഓടിയെത്തി. സഹോദരിമാര്‍ ചെറുക്കുന്നതിനിടെ മണികണ്ഠന്‍ ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ച് അടുക്കളയിലിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് ഊരി തീ കൊളുത്തി. ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റതുമാണ് സഹോദരിമാരുടെ മരണകാരണമെന്ന് പാലക്കാട് എസ്പി ആര്‍ ആനന്ദ് പറഞ്ഞു.
മണികണ്ഠന്റെ തലയിലും ദേഹത്തും മുറിവുണ്ട്. മോഷണത്തിന് ഉറപ്പിച്ചാണ് ഇയാള്‍ എത്തിയത്.

സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ശനിയാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മണികണ്ഠനെതിരെ തൃത്താല പൊലീസ് സ്‌റ്റേഷനില്‍ ഒരു കേസുണ്ട്.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...