ഓണച്ചെലവ്: 2,000 കോടി കടമെടുക്കും

ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനുമായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാന്‍ തീരുമാനിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു.

20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാന്‍ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കി. ഇതുവരെ 16,500 കോടി സര്‍ക്കാര്‍ കടമെടുത്തു കഴിഞ്ഞു. അടുത്തയാഴ്ച 2,000 കോടി കൂടി കടമെടുക്കുന്നതോടെ ബാക്കിയുള്ളത് 2,021 കോടി രൂപ മാത്രം. ഇത്രയും തുക കൊണ്ട് 7 മാസം എങ്ങനെ തരണം ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്.

വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം 40,000 കോടിയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നികുതി, നികുതിയിതര വരുമാന വളര്‍ച്ചയില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കേന്ദ്രത്തിന്റെ കടുംവെട്ടു മൂലമാണെന്ന് അവര്‍ പറയുന്നു.

spot_img

Related news

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...