പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിശോധിച്ച് മരുന്നു നല്‍കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചെത്തി കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയതായാണ് വിവരം. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.

വിംസ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഓട്ടോെ്രെഡവര്‍ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...