വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവനക്കാരന്റെ ബീഡിക്കച്ചവടം; സെല്ലിനുള്ളില്‍നിന്ന് വലിയ കെട്ട് ബീഡി പിടികൂടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വന്‍തോതില്‍ ബീഡിക്കച്ചവടം നടത്തുന്നതായി ഡിജിപിക്കു സാക്ഷിമൊഴി സഹിതം റിപ്പോര്‍ട്ട്. സെല്ലിനുള്ളില്‍നിന്ന് വലിയ കെട്ട് ബീഡിയുമായി പിടികൂടിയ തടവുകാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് ആണു ജയില്‍വകുപ്പധ്യക്ഷനു റിപ്പോര്‍ട്ട് നല്‍കിയത്. അസി. പ്രിസണ്‍ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിള്‍ പേ വഴിയാണു ബീഡിയുടെ പ്രതിഫലം നല്‍കാറുള്ളതെന്നു തടവുകാരന്റെ മൊഴിയിലുണ്ട്.
മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നില്‍ ജീവനക്കാരില്‍ ചിലര്‍ക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. അടുക്കളയ്ക്കു പിന്നില്‍ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യില്‍നിന്നാണു 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നതു ഞെട്ടിക്കുന്ന വിവരങ്ങള്‍. 90 പൈസ വിലയുള്ള ഒരു ബീഡിക്കു 10 രൂപയോളമാണ് അസി.പ്രിസണ്‍ ഓഫിസര്‍ ഈടാക്കിയിരുന്നത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു കെട്ട്. ഓരോ കെട്ടിനും 2500 രൂപ വീതമാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. 400 രൂപയാണു കെട്ടിന്റെ ശരാശരി വിപണിവില. ജയിലിന്റെ പുറംമതിലിനോടു ചേര്‍ന്നുള്ള അടുക്കളയുടെ പിന്‍ഭാഗത്തേക്കു റോഡില്‍നിന്നു അസി. പ്രിസണ്‍ ഓഫിസര്‍ ബീഡിക്കെട്ട് ഉള്ളിലേക്ക് എറിയുകയാണു പതിവ്.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...