റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങി; അരിക്കൊമ്പന്‍ ആരോഗ്യവാന്‍; നിരീക്ഷണം തുടരുമെന്ന് ദൗത്യസംഘം

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത്. തുറന്നു വിടുന്നതിന് മുമ്പ് ചികിത്സ നല്‍കി. നിലവില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.

അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇനിയും ചികിത്സ തുടരും. അഞ്ചു മയക്കുവെടി വെച്ചത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെന്ന് സിസിഎഫ് അരുണ്‍ പറഞ്ഞു. ആനയ്ക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും.

ചിന്നക്കനാലിലെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേത്. അതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ദൗത്യസംഘം അറിയിച്ചു. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു

spot_img

Related news

അഞ്ചു വയസ്സുകാരി മുതൽ 40-കാരി വരെ; ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ നിതിൻ പിടിയിൽ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം പരപ്പനങ്ങാടിയിൽ ബന്ധുക്കളായ പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ...

പുറമേരിയെ നടുക്കി വൻ അഗ്നിബാധ! ഷോറൂമും ഗോഡൗണും കത്തിയമർന്നു; 18 ഇലക്ട്രിക് സ്കൂട്ടറുകൾ ചാമ്പലായി; നാല് കോടിയുടെ നഷ്ടം!

കോഴിക്കോട് നാദാപുരം പുറമേരിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം....

മരണത്തെ തോൽപ്പിച്ച് അനോഷ് മടങ്ങുന്നു; ആശുപത്രിയിൽ ജന്മദിനാഘോഷം

തൃശൂർ കോടാലിയിൽ നാടിനെ നടുക്കിയ പാമ്പ് കടിയേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന അനോഷ്...