പ്രധാനമന്ത്രി നാളെ എത്തും; അതീവ സുരക്ഷ; ​ഗതാ​ഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കം. തിങ്കളാഴ്ച പ്രധാനമന്ത്രി കൊച്ചിയിലെത്തും. സന്ദർശനത്തിനോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം.

യുവം സമ്മേളനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വാട്ടർമെട്രോ, വന്ദേഭാരത് ട്രെയിൻ എന്നിവയുടെ ഫ്ലാ​ഗ് ഓഫ് ചെയ്യും. യുവം പരിപാടിക്കിടെ ക്രൈസ്ത്രവ മതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽ​ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

യുവം സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ സന്ദർശനം മുൻ‌നിർത്തി ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് ഉദ്​ഘാടനം നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടും.യാത്രക്കാർക്കും കർശന നിയന്ത്രണമുണ്ടാകും. ചടങ്ങു നടക്കുമ്പോൾ വന്ദേഭാരത് എക്സ്പ്രസ് അല്ലാതെ മറ്റൊരു തീവണ്ടിയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടില്ല.

ട്രെയിൻ സമയമാറ്റം ഇങ്ങനെ

16630 മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, 12623 എംജിആർ ചെന്നൈ-തിരുവനന്തപുരം മെയിൽ, 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ തിങ്കളാഴ്ചയും, 17230 സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് ഞായറാഴ്ചയും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടത്തും 06430 നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ നേമത്തും യാത്ര അവസാനിപ്പിക്കും.16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ പകൽ 3.05നും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അൺറിസർവ്ഡ് സ്പെഷ്യൽ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.വെള്ളിയാള്ച മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ഭക്ഷണ ശാലകൾ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്പാനൂർ ഭാ​ഗത്തെ പാർക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചിട്ടുണ്ട്.

spot_img

Related news

നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടു; അനുഭവം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന്...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നിയമനം വൈകും; ഒ.ജെ. ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷന്റെ നിയമനം വൈകും. നിലവിലെ...

വയോധികയെ മർദിച്ചെന്ന പരാതി: യൂട്യൂബ് വ്‌ളോഗർ ശാലു പേയാടിനെതിരെ കേസ്

വയോധികയെ മർദിച്ചെന്ന പരാതിയിൽ യൂട്യൂബ് വ്‌ളോഗർ ശാലു പേയാടിനെതിരെ പൊലീസ് കേസെടുത്തു....

സർപ്പദോഷം പറഞ്ഞ് ഭയപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു....