കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

കൊച്ചി: മംഗലാപുരം, കോയമ്പത്തൂര്‍ സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. എറണാകുളത്ത് ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് പരിശോധന നടക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അറുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്. സ്ഫോടനക്കേസിലെ പ്രതികള്‍ എത്തിയ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. റെയ്ഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2022 ഒക്ടോബറില്‍ കോയമ്പത്തൂര്‍ കോട്ടൈ ഈശ്വര ക്ഷേത്രത്തിന് സമീപം സ്ഫോടക വസ്തുക്കളുമായെത്തിയ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...