സില്‍വര്‍ ലൈന്‍ കേസുകള്‍ പിന്‍വലിക്കില്ല; രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. എന്നാല്‍ അറസ്റ്റും റിമാന്‍ഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കല്ലിട്ടുള്ള സര്‍വേ വേണ്ടെന്ന് വച്ചതോടെ ഈ കേസുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടര്‍നടപടികളുമായി മുന്നോട്ട് പോവും. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രവും നല്‍കും. കേസ് പിന്‍വലിച്ചാല്‍ സമരങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്നും അതിനാല്‍ അത്തരം നടപടികള്‍ വേണ്ടെന്നുമാണ് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും നിലപാട്.

spot_img

Related news

എം.കെ മുനീറിന് തുണയായി മുസ്ലിം ലീഗ്; 49 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത പാർട്ടി തീർത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ...

’15 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അത് തുടരും, അതാണ് എന്റെ ഓഫർ’; സി.പി ബാവ ഹാജിക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ...

‘മുഖ്യമന്ത്രി ചർച്ചകൾ ഇപ്പോൾ വേണ്ട’; പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര്...

മുഖ്യമന്ത്രിയുടെ ‘തള്ളുകൾ’ കേട്ട പയ്യൻ ഊളംപാറയിൽ; പിണറായിയെ പരിഹസിച്ച് സലീം കുമാർ!

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലീം...

49 ലക്ഷം രൂപ മാർച്ച് 31-നകം അടയ്ക്കും; എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന്...