മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴിന്

തൃശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവെച്ചത്. മുൻവർഷത്തിലും ഇത്തരത്തിൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പിന്നീട് നടത്തുകയാണ് ഉണ്ടായത്.

പൂരം കഴിഞ്ഞതോടെ രാവിലെ എഴുന്നള്ളത്തും പാണ്ടിമേളവും കുടമാറ്റവുമായി പകൽപ്പൂരം ഇന്ന് നടക്കും. ഒമ്പതോടെ തുടങ്ങുന്ന ഇരുവിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെയാകും അവസാനിക്കുക. വൈകീട്ടുള്ള മേളത്തിന് ശേഷമാകും വെടിക്കെട്ട്. പിന്നീട് ദേവിമാർ ശ്രീമൂലസ്ഥാനത്തു നിന്നു പരസ്പരം ഉപചാരം ചൊല്ലി അടുത്ത മേട മാസത്തിലെ പൂരത്തിനു കാണാമെന്ന് ചൊല്ലി വിടവാങ്ങുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും. പതിനഞ്ച് ആനകൾ വീതം അഭിമുഖമായി നിന്നാണ് വിടവാങ്ങൽ.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...