പാകിസ്താനില്‍ നിന്നുള്ള 17 ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

പാകിസ്താനില്‍ നിന്നുള്ള 17 ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. അഹമ്മദാബാദ് കലക്ടര്‍ സന്ദീപ് സാഗലെയാണ് പൗരത്വം നല്‍കിയ കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.

നടപടിയെ പൗരത്വം ലഭിച്ച അഭയാര്‍ഥികള്‍ സ്വാഗതം ചെയ്തു. തങ്ങള്‍ ഇന്ത്യയിലെ സമധാനം അനുഭവിക്കുകയാണെന്ന് പൗരത്വം ലഭിച്ചവരില്‍ ഒരാള്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ഏഴോ അതിലധികമോ വര്‍ഷങ്ങളായി താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെന്നാണ് കലക്ടറുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

നേരത്തേ മുസ് ലിംകള്‍ ഒഴികെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന വിവാദ നിയമം നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അമുസ് ലിം അഭയാര്‍ഥികള്‍ക്ക് മതിയായ രേഖകള്‍ പോലുമില്ലാതെ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...