പയ്യനാടില്‍ ആര്‍ത്തുവിളിച്ച ആയിരങ്ങളെ ആനന്ദിപ്പിച്ച് കേരളം ഫൈനലിലേക്ക്

പയ്യനാട് : സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കര്‍ണാടകയെ 7-3ന് തരിപ്പണമാക്കി കേരളം 15-ാം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഒരുഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഗോള്‍വര്‍ഷം. ഷിഗിലും അര്‍ജുന്‍ ജയരാജും വിജയത്തിന്റെ മാറ്റുകൂട്ടി. മെയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍. എതിരാളികള്‍, ഇന്ന് നടക്കുന്ന ബംഗാള്‍-മണിപ്പുര്‍ രണ്ടാംസെമി ജേതാക്കള്‍.പയ്യനാട് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്കുമുന്നില്‍ ആശിച്ച തുടക്കമായിരുന്നില്ല കേരളത്തിന്. 25-ാം മിനിറ്റില്‍ പിന്നിലായി.

കേരളത്തിന്റെ പ്രതിരോധപ്പിഴവ് മുതലാക്കി ക്യാപ്റ്റനും ഗോളടിയന്ത്രവുമായ സുധീര്‍ കൊട്ടിക്കേല കര്‍ണാടകയെ മുന്നിലെത്തിച്ചു. ഇടതുവശത്തുനിന്ന് എന്‍ സൊളയ്മലെയ് നല്‍കിയ ക്രോസ് നാല് കേരള താരങ്ങള്‍ക്കിടയിലൂടെ സുധീറിനരികിലേക്ക്. ഉന്നം തെറ്റിയില്ല. പിന്നിലായതിന്റെ സമ്മര്‍ദമായിരുന്നില്ല കേരളത്തിന്. വീര്യം നഷ്ടമാകാതെ അവര്‍ പൊരുതി. ഒത്തൊരുമയോടെ പന്ത് തട്ടിയപ്പോള്‍ കര്‍ണാടക പ്രതിരോധം നിലംപൊത്തി. പത്ത് മിനിറ്റിനുള്ളില്‍ സമനിലഗോള്‍ എത്തി. വലതുമൂലയില്‍നിന്ന് മുഹമ്മദ് റാഷിദ് നീട്ടിനല്‍കിയ പന്ത് ജെസിന്‍ കര്‍ണാടക വലയിലേക്ക് പായിച്ചു. അതൊരു തുടക്കംമാത്രമായിരുന്നു. ഗോള്‍മേളമായിരുന്നു പിന്നീട്. പത്ത് മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കി ജെസിന്‍. ഇടവേളയ്ക്ക് പിരിയുംമുമ്പേ ഷിഗില്‍ കേരളത്തിന്റെ നാലാംഗോള്‍ നേടി. പിന്നിട്ടുനിന്നശേഷം ഇരുപത് മിനിറ്റുകൊണ്ട് നാല് ഗോള്‍.

ജയമുറപ്പിച്ച് രണ്ടാംപകുതിയിലിറങ്ങിയ കേരളം നിര്‍ത്തിയില്ല. ഇതിനിടയില്‍ പി കമലേഷ് കര്‍ണാടകയ്ക്കായി ഒന്ന് മടക്കി. പക്ഷേ ജെസിന്‍ വീണ്ടും അവതരിച്ചു. 62-ാം മിനിറ്റില്‍ അര്‍ജുനിലൂടെ കേരളം ആറാംഗോളും കുറിച്ചു. എന്നാല്‍, കര്‍ണാടക വിട്ടുകൊടുത്തില്ല. സൊളയ്മലെയ് തിരിച്ചടിച്ചു. 74-ാം മിനിറ്റിലാണ് ജെസിന്‍ അഞ്ചാംഗോള്‍ നേടിയത്. കേരളത്തിന്റെ ഏഴാമത്തേതും. പിന്നീടെല്ലാം ചടങ്ങായിരുന്നു. പ്രതിരോധം കടുപ്പിച്ച് കൂടുതല്‍ വഴങ്ങാതെ കര്‍ണാടകം രക്ഷപ്പെട്ടു. പയ്യനാടില്‍ ആര്‍ത്തുവിളിച്ച ആയിരങ്ങളെ ആനന്ദിപ്പിച്ച് കേരളം ഫൈനലിലേക്ക്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...