ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് ഇനി കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൊറോണ പരിശോധന നിര്‍ബന്ധമല്ല. കൊറോണ ലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധ നടത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് പോലും കൊറോണ പരിശോധന നിര്‍ബന്ധമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.മറ്റ് രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്ന കൊറോണ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊറോണ പോസിറ്റീവായ ഒരു രോഗിയെയും മറ്റ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികള്‍ വൈറസ് ബാധിതരായാല്‍ ആശുപത്രികളില്‍ പ്രസവം നടത്തണം. കൊറോണ ബാധിതരായി പ്രസവവേദനയുമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകളെ ഒരു കാരണവശാലും തിരിച്ചയക്കരുത് എന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...