വണ്ടൂരിൽ വിദ്യാര്‍ത്ഥിയ്‌ക്ക്‌ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം

വണ്ടൂര്‍: തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം.

വിദ്യാര്‍ത്ഥി പത്തപ്പിരിയം സ്വദേശി വി.പി അര്‍ഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടമായി എത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജിലെ ബി.കോം ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പറയുന്നത്. ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദ്ദനമേറ്റത്.

ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ടതായും അര്‍ഷാദ് പറയുന്നു. ആ പ്രശ്നം അപ്പോള്‍ തന്നെ അദ്ധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം വരുന്ന സീരിയല്‍ വിദ്യാര്‍ത്ഥികളെത്തി സ്‌കൂളിന്റെ ഗേറ്റ് അടച്ച്‌ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അര്‍ഷാദ് പറയുന്നു. നടപടി ആവശ്യപ്പെട്ട് എടവണ്ണ പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...