എങ്ങുമെത്താതെ കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണം

കല്‍പകഞ്ചേരി: തിരുന്നാവായ ശുദ്ധജല പദ്ധതിയുടെ ഭാഗമായ കുട്ടികളത്താണിയിലെ ശുദ്ധീകരണശാലയില്‍നിന്ന് വളവന്നൂരിലെയും അതിരുമടയിലേയും ജലസംഭരണികളില്‍ ജലമെത്തിച്ച ശേഷം പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് വിതരണം ചെയ്യാന്‍ ലക്ഷ്യം വെച്ച പദ്ധതിയാണ് എങ്ങുമെത്താത്തത്. കമ്മീഷന്‍ ചെയ്തിട്ട് വര്‍ഷങ്ങളേറെയായിട്ടും കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. പൈപ്പ് ലൈന്‍ ജോലി പൂര്‍ത്തിയാക്കാത്തതിനാലാണ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നത്. ദേശീയഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതി ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുകയാണ് ഇപ്പോള്‍. പൈപ്പ് ലൈന്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപ്പോയി. 28 കോടി രൂപയുടെ പദ്ധതിയാണ് ഇത്. വേനല്‍ കടുത്തതോടെ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമാകുകയാണ്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ജോലിക്ക് ഭരണാനുമതി ലഭിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സാങ്കേതികാനുമതി ലഭിച്ച് ടെന്റര്‍ നടപടി പൂര്‍ത്തിയായാലേ പ്രവര്‍ത്തി തുടങ്ങാനാകൂ. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കി ശുദ്ധജലം പൂര്‍ണതോതില്‍ വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_img

Related news

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...