നടക്കാവില്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

വളാഞ്ചേരി: നടക്കാവില്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജെസിഐ വളാഞ്ചേരിയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ജെസിഐ എക്‌സലന്റ് അവാര്‍ഡ് ദാനവും നടന്നു.

അന്താരാഷ്ട്ര വനിതാദിനത്തില്‍ വിവിധ പരിപാടികളാണ് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. വളാഞ്ചേരി ജെസിഐയുമായി സഹകരിച്ച് നടത്തിയ വനിതാദിനാചരണപരിപാടിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി ശ്രദ്ധേയമായി.

പരിപാടി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് നൗഫല്‍ അല്‍ബൈക്ക് അധ്യക്ഷനായ ചടങ്ങില്‍ അബാസ്-ഷാഹിന ദമ്പതികള്‍ മുഖ്യാതിഥികളായിരുന്നു. നടക്കാവില്‍ ഹോസ്പിറ്റല്‍ എംഡി ഡോ.മുഹമ്മദലി ബോധവത്കരണക്ലാസിന് നേതൃത്വം നല്‍കി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്,എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഹസ്‌ന യഹ്യ, ഇ എന്‍ടി സര്‍ജന്‍ ഡോ.റിയാസ്, നടക്കാവില്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ അബ്ദുറഹ്‌മാന്‍ കെപി എന്നിവര്‍ പ്രസംഗിച്ചു. ശ്രീമോള്‍ ഷാന്‍കുമാര്‍ സ്വാഗതവും ഷിജി തോമസ് നന്ദിയും പറഞ്ഞു.

വനിതാദിനാചരണപരിപാടിയോടനുബന്ധിച്ച് ജെസിഐ എക്‌സലന്റ് അവാര്‍ദാനചടങ്ങും ഏര്‍പ്പെടുത്തിയിരുന്നു. കാല്‍നടയായി വളാഞ്ചേരിയില്‍നിന്ന് കശ്മീരിലേക്ക് യാത്രചെയ്ത അബാസ്- ഷഹന ദമ്പതികളെയും മാധവിക്കുട്ടി പുരസ്‌കാരം നേടിയ സമീഹ അലിയെയും ആണ് ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്.

spot_img

Related news

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...