ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തത്. 1,20,000 രൂപയാണ് കുടുംബത്തെ പറ്റിച്ച് മുനീര്‍ കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി രക്ഷപെടാനായിരുന്നു മുനീറിന്റെ ശ്രമം.

കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു.

പിന്നീട് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകരുതെന്ന് കരുതി 70000 രൂപ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50000 രൂപ ബാക്കി കൊടുക്കാനുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്ത് വന്നിരുന്നു. കുട്ടിയുടെ കുടുംബം തന്നെ വന്ന് കണ്ടപ്പോഴാണ് പണം മുനീറിന് കൊടുത്തെന്ന് പറഞ്ഞത്. തുടര്‍ന്ന് മുനീറിനെ കണ്ട് സംസാരിച്ചപ്പോഴാണ് പണം കൊടുത്തിട്ടില്ലെന്ന് അറിഞ്ഞത്. പരാതിയുണ്ടെങ്കില്‍, പൊലീസില്‍ പരാതി കൊടുക്കാമെന്ന് കുടുംബത്തോട് അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും നീതീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. മുനീര്‍ തന്നെയും കബളിപ്പിച്ചെന്നും മുനീര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...