ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കും

ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ട് ട്രഷറികളില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 23 മുതല്‍ എല്ലാ ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കും.

2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നോട്ടുകള്‍ നിലവില്‍ സാധാരണപോലെ റിസര്‍വ്ബാങ്ക് നിര്‍ദേശം നല്‍കിയ തീയതിവരെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്വീകരിക്കും. എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശമില്ലെന്നും പരാതി വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

spot_img

Related news

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...