തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകൾ; ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അതിഥികൾ

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ വൻതാരയിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.

ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം വീണ്ടുമെത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് മൃഗശാലയിൽ സീബ്രകളില്ലാതായത്.

വൻതാരയിൽ നിന്നുള്ള മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡ് മാർഗമാണ് ഇവയെ തിരുവനന്തപുരത്ത് എത്തിക്കുക. മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പമുണ്ടാകും.

സീബ്രകളെ എത്തിക്കുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് നൽകും.

വർഷങ്ങൾക്ക് ശേഷം സീബ്രകളെ മൃഗശാലയിൽ വീണ്ടും എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക കാഴ്ചയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് സീബ്രകളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. ഓണാവധിക്കാലത്ത് തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന തരത്തിലാണ് ഒരുക്കങ്ങൾ.

spot_img

Related news

‘മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

‘കേരളത്തിൽ മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ...

സ്കൂളുകളിലെ ഓണാഘോഷം: വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താം

തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

വനംവകുപ്പിന്റെ വിലക്ക്; മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി നിഷേധിച്ചു!

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ ശബരിമല ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ചു....