വനംവകുപ്പിന്റെ വിലക്ക്; മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി നിഷേധിച്ചു!

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ ശബരിമല ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടത്താനാകില്ല. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ വരുന്നതിനാലാണ് അനുമതി നിഷേധിച്ചത്.

പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. അതേസമയം, റാന്നി വനം ഡിവിഷന്റെ പരിധിയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പമ്പ വരെയുള്ള പ്രദേശങ്ങൾ റാന്നി വനം ഡിവിഷന്റെ പരിധിയിലാണ്. ഇതനുസരിച്ച് പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ചിത്രീകരണം നടക്കും.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. സന്നിധാനത്തും പരിസരത്തും ചിത്രീകരണത്തിന് ദേവസ്വം ബോർഡ് നേരത്തെ ഉപാധികളോടെ അനുമതി നൽകിയിരുന്നു. എന്നാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതോടെ സന്നിധാനത്തെ ചിത്രീകരണം ഒഴിവാക്കേണ്ടിവന്നു.

മകരവിളക്ക് കാലത്ത് ശബരിമലയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചത് നേരത്തെ വിവാദമായിരുന്നു. ഇത്തവണ കൃത്യമായ അനുമതിക്കായി അപേക്ഷ നൽകിയ ശേഷമാണ് ദേവസ്വം ബോർഡ് ചിത്രീകരണത്തിന് അനുമതി നൽകിയത്.

മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

spot_img

Related news

കൊല്ലത്ത് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

‘മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

‘കേരളത്തിൽ മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ...

തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകൾ; ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അതിഥികൾ

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ വൻതാരയിലെ ഗ്രീൻസ് വൈൽഡ് ലൈഫ്...

സ്കൂളുകളിലെ ഓണാഘോഷം: വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താം

തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...