ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ 32കാരി ഡോ. അഫീന റഹീം ആണ് മരിച്ചത്. അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിലേക്ക് പോയ സമയത്തായിരുന്നു അഫീന വീട്ടിൽ കുഴഞ്ഞുവീണത്.

വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ അഫീനയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ റംഷീന സിപിആർ നൽകുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് യാസർ പറഞ്ഞു. മരണകാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളും ഔദ്യോഗിക രേഖകളും പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

spot_img

Related news

മക്ക ലക്ഷ്യമാക്കിയ ഹൂതി ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള...

ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി...

ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം...

ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണവുമായി ദുബായ് ആർടിഎ; പദ്ധതി 23 വിശ്രമകേന്ദ്രങ്ങളിൽ

ദുബായ്: ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ദുബായ് ആർടിഎ. വേനൽക്കാലത്ത്...

കുവൈത്തിൽ അഞ്ച് തവണ അലർട്ട്; ഇറാൻ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു

കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ...