കെഎസ്ഇബി കാന്റീനിലെ ബിരിയാണിയിൽ പുഴു; കാന്റീൻ പൂട്ടി

തിരുവനന്തപുരം: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ഇബി ആസ്ഥാനത്തെ കാന്റീൻ അടച്ചുപൂട്ടി. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ആസ്ഥാനത്തെ കാന്റീനിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനായി ജീവനക്കാരന് നൽകിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് നടപടി. തുടർന്ന് നഗരസഭ ഹെൽത്ത് സ്ക്വാഡ് കാന്റീനിൽ പരിശോധന നടത്തി. കാന്റീൻ കമ്മിറ്റി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കാന്റീൻ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു.

അതേസമയം, ബിരിയാണി ചൂടാക്കിയ വിഭവമായതിനാൽ അതിനൊപ്പം നൽകിയ സാലഡിൽ നിന്നാകാം പുഴു എത്തിയതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. തൈരിലോ പച്ചക്കറിയിലോ ഉണ്ടായിരുന്ന പുഴുവാകാമെന്നും അധികൃതർ അറിയിച്ചു.

Related news

ഓപ്പറേഷൻ സൗന്ദര്യക്കെതിരെ വ്യാപാരികൾ; പരിശോധന കേസുകളുടെ എണ്ണം കൂട്ടാനെന്ന് ആരോപണം

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനകൾക്കെതിരെ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷ്ണ (15)...

ഇടുക്കി പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി....

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര ഡിജിറ്റലൈസേഷൻ; സർവീസ് ഓപ്പറേഷൻ വിഭാഗം അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര ഡിജിറ്റലൈസേഷൻ പദ്ധതി അതിവേഗം...