ഓപ്പറേഷൻ സൗന്ദര്യക്കെതിരെ വ്യാപാരികൾ; പരിശോധന കേസുകളുടെ എണ്ണം കൂട്ടാനെന്ന് ആരോപണം

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനകൾക്കെതിരെ എതിർപ്പുമായി കണ്ണൂരിലെ വ്യാപാരികൾ. കേസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കമാണ് പരിശോധനകൾക്ക് പിന്നിലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം. ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നടത്തുന്ന പരിശോധനകൾക്കെതിരെയാണ് വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വ്യാജ ഫേസ്ക്രീമുകൾ വിപണിയിൽ വ്യാപകമാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് പരിശോധനകൾ ശക്തമാക്കിയത്. എന്നാൽ സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്ന പരിശോധനകളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വ്യാപാരികളുടെ വിമർശനം.

ചില്ലറ വിൽപ്പനശാലകളിൽ മാത്രം പരിശോധന ഒതുക്കരുതെന്നും സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന നടത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ പരിശോധനയിൽ ഒരു ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് 65,000 രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ലേബൽ ഇല്ലാതെ വിൽപ്പനയ്ക്കായി എത്തിച്ച ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി പരിശോധനകൾ തുടരുന്നതിനിടെയാണ് വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നത്.

Related news

കെഎസ്ഇബി കാന്റീനിലെ ബിരിയാണിയിൽ പുഴു; കാന്റീൻ പൂട്ടി

തിരുവനന്തപുരം: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ഇബി ആസ്ഥാനത്തെ കാന്റീൻ അടച്ചുപൂട്ടി....

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷ്ണ (15)...

ഇടുക്കി പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി....

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര ഡിജിറ്റലൈസേഷൻ; സർവീസ് ഓപ്പറേഷൻ വിഭാഗം അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര ഡിജിറ്റലൈസേഷൻ പദ്ധതി അതിവേഗം...