ആശാ പ്രവർത്തകരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ചു; പുതിയ നിരക്ക് 2027 ജനുവരി മുതൽ

ബെംഗളൂരു: കർണാടകയിൽ ആശാ പ്രവർത്തകരുടെ പ്രതിമാസ ഓണറേറിയം 2,000 രൂപ വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ശനിയാഴ്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് വർധന പ്രഖ്യാപിച്ചത്. 2027 ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ആശാ വർക്കേഴ്സ് യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിലവിൽ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 40,000ത്തിലധികം ആശാ പ്രവർത്തകർക്ക് നിലവിലുള്ള പ്രകടനാധിഷ്ഠിത ആനുകൂല്യങ്ങൾക്ക് പുറമേ പ്രതിമാസം 10,000 രൂപ ഉറപ്പായ പ്രതിഫലം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.

തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ സമ്പത്തെന്നും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആശാ പ്രവർത്തകർ നൽകുന്ന സേവനങ്ങളാണ് പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തുപകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ആശാ പ്രവർത്തകരോട് പൊലീസ് ബഹുമാനപൂർവം പെരുമാറണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ സർക്കാർ തീരുമാനം രേഖാമൂലം ഉറപ്പുനൽകാതെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആശാ പ്രവർത്തകർ. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

പ്രതിമാസം 15,000 രൂപ സ്ഥിരവേതനം നൽകുക, മെച്ചപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, കുടിശ്ശികയുള്ള ഇൻസെന്റീവുകൾ വിതരണം ചെയ്യുക, സമസ്ത/സമസ്യ ആപ്പുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ റിപ്പോർട്ടിങ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.

Related news

ജാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ അപകടത്തിൽപ്പെട്ടു; 13 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ കാർ അപകടത്തിൽപ്പെട്ട്...

ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ ദാരുണാപകടം; നിർത്തിയിട്ട ലോറിയിൽ ജീപ്പിടിച്ച് രണ്ട് മലയാളികൾ മരിച്ചു

കർണാടക മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു – മൈസൂർ...

ഛത്തീസ്ഗഡിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് തീയിട്ടു; തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം

ഛത്തീസ്ഗഡ്: നാരായൺപൂരിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ ആക്രമണം. മാതാവിന്റെ കുരിശടിക്ക്...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ കൊലപാതകം; കാരണം ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി ഗംഗയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന്...

ക്രിസ്മസ് യാത്രയ്ക്ക് ആശ്വാസം; കേരളത്തിലേക്ക് 20 അധിക ബസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക...