ജാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ അപകടത്തിൽപ്പെട്ടു; 13 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ കാർ അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

റാഞ്ചി-പട്‌ന ഹൈവേയിലെ ദേശീയപാത 33ൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ള 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാജ്രപ്പയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടകാരണം വ്യക്തമായിട്ടില്ല. സ്കോർപിയോ തകർന്നതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും നാട്ടുകാർ സഹായിച്ചു. പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

13 പേർ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുതന്നെ മരിച്ചതായും പരിക്കേറ്റ ഒരാൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു മാസത്തിനിടെ ജാർഖണ്ഡിലുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഖുന്തി ജില്ലയിൽ അമിതവേഗത്തിലെത്തിയ ട്രെയിലർ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചിരുന്നു. അന്നത്തെ അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Related news

ആശാ പ്രവർത്തകരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ചു; പുതിയ നിരക്ക് 2027 ജനുവരി മുതൽ

ബെംഗളൂരു: കർണാടകയിൽ ആശാ പ്രവർത്തകരുടെ പ്രതിമാസ ഓണറേറിയം 2,000 രൂപ വർധിപ്പിച്ച്...

ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ ദാരുണാപകടം; നിർത്തിയിട്ട ലോറിയിൽ ജീപ്പിടിച്ച് രണ്ട് മലയാളികൾ മരിച്ചു

കർണാടക മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു – മൈസൂർ...

ഛത്തീസ്ഗഡിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് തീയിട്ടു; തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം

ഛത്തീസ്ഗഡ്: നാരായൺപൂരിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ ആക്രമണം. മാതാവിന്റെ കുരിശടിക്ക്...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ കൊലപാതകം; കാരണം ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി ഗംഗയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന്...

ക്രിസ്മസ് യാത്രയ്ക്ക് ആശ്വാസം; കേരളത്തിലേക്ക് 20 അധിക ബസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക...