കെ.എസ്.ആർ.ടി.സിയിൽ സമഗ്ര ഡിജിറ്റലൈസേഷൻ; സർവീസ് ഓപ്പറേഷൻ വിഭാഗം അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര ഡിജിറ്റലൈസേഷൻ പദ്ധതി അതിവേഗം മുന്നോട്ട്. സർവീസ് ഓപ്പറേഷൻ വിഭാഗത്തിലെ ഡിജിറ്റലൈസേഷൻ അവസാന ഘട്ടത്തിലെത്തി. വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

പദ്ധതിയുടെ ഭാഗമായി നാല് ഡിപ്പോകളിൽ ഡിജിറ്റലൈസേഷൻ ട്രയൽ പൂർത്തിയാക്കി. ഇതോടെ സർവീസ് ഓപ്പറേഷൻ വിഭാഗത്തിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ആവശ്യമായ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഒരുക്കുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുമുള്ള നടപടികളും കെ.എസ്.ആർ.ടി.സി പൂർത്തിയാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിൽ ഡിജിറ്റൽ എൽ.ഇ.ഡി ഡിസ്പ്ലേകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ബസുകളുടെ യാത്രാസമയം, സർവീസ് വിവരങ്ങൾ എന്നിവ യാത്രക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആയിരക്കണക്കിന് ജീവനക്കാരും വിപുലമായ സർവീസ് ശൃംഖലയുമുള്ള കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത് ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കാനും വിവരവിനിമയം മെച്ചപ്പെടുത്താനും സഹായകമാകും. സർവീസ് ഓപ്പറേഷൻ മുതൽ സാമ്പത്തിക ഇടപാടുകൾ വരെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.

Related news

ഓപ്പറേഷൻ സൗന്ദര്യക്കെതിരെ വ്യാപാരികൾ; പരിശോധന കേസുകളുടെ എണ്ണം കൂട്ടാനെന്ന് ആരോപണം

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനകൾക്കെതിരെ...

കെഎസ്ഇബി കാന്റീനിലെ ബിരിയാണിയിൽ പുഴു; കാന്റീൻ പൂട്ടി

തിരുവനന്തപുരം: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ഇബി ആസ്ഥാനത്തെ കാന്റീൻ അടച്ചുപൂട്ടി....

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷ്ണ (15)...

ഇടുക്കി പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി....