45 വയസ്സില്‍ താഴെയുള്ള വനിതകള്‍ക്ക് തനിച്ച് ഉംറ വിസ ലഭിക്കും: ഹജ്ജ്-ഉംറ മന്ത്രാലയം

45 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് മഹ്‌റം(വിവാഹബന്ധം നിഷിദ്ധമായ പുരുഷന്) ഇല്ലാതെ തനിച്ച് ഉംറ നിര്‍വഹിക്കുന്നതിന് തടസ്സമില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഈ പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് ഉംറ വിസ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വനിതകള്‍ കൂട്ടമായോ അല്ലെങ്കില്‍ മഹ്‌റമിന്റെ കൂടെയോ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

45 വയസ്സില്‍ താഴെയുള്ള വനിതകളെ മഹ്‌റം ഇല്ലാതെ ഉംറ ചെയ്യാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

spot_img

Related news

ഒമാനിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങൾ

കോഴിക്കോട്: ഒമാനിലെ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം...

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍...

ന്യൂയോർക്കിൽ കനത്ത മഴ, വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...