ഭാര്യ തലയിടിച്ച് വീണ് മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വഴക്കിനിടെ ഉന്തിലും തള്ളിലും തലയിടിച്ച് നിലത്തു വീണു ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന പുത്തന്‍പറമ്പില്‍ രാധ(56) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പത്മനാണ്(65) അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. അടുക്കളയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പത്മന്‍, രാധയെ പിടിച്ചുതള്ളി. അടുക്കളയിലെ നിലത്ത് തലയിടിച്ചു വീണ രാധ ബോധരഹിതയായി. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്‍ ശരത് വിവരം അറിഞ്ഞ് ഓടിയെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി രാധ മരിച്ചു. മകള്‍: ശരണ്യ. മരുമകന്‍: വിജേഷ്.തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമായതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പത്മനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

spot_img

Related news

കുറ്റിപ്പുറം മൂടാലിൽ സ്വത്തുതർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു

സ്വത്തു തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു. ഒരാഴ്ച്ച...

കലോത്സവ സമാപനം; നാളെ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും...

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച...

റിജിത്ത് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച്...

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്; പിവി അന്‍വറിന് ജാമ്യം; എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി...
Click to join